Instagram: ഒരു കൈയില്‍ വൈന്‍ ഗ്ലാസ്‌, മറുകൈയില്‍ മൊബൈല്‍, ശിവനെ മോശമായി ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം, പരാതി നല്‍കി BJP നേതാവ്

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച്‌  ഇന്‍സ്റ്റഗ്രാമിനെതിരെ (Instagram) പരാതി.  BJP നേതാവ് മനീഷ് സിംഗ് ആണ്  ഡല്‍ഹി പാര്‍ലമെന്‍റ്​ സ്​ട്രീറ്റ്​ പോലീസ്​ സ്റ്റേഷനില്‍  പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കര്‍  കാണപ്പെട്ടത്​.

Written by - Zee Malayalam News Desk | Last Updated : Jun 9, 2021, 01:45 PM IST
  • സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം, സ്റ്റിക്കറിലൂടെ ശിവനെ (Shivan) മോശമായി ചിത്രീകരിയ്ക്കുകയായിരുന്നു.
  • ഒരു കൈയില്‍ Wine ഗ്ലാസും മറുകൈയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് കണ്ണിറുക്കി കാണിക്കുന്ന രീതിയിലാണ്‌ ശിവനെ ചിത്രീകരിച്ചിരിയ്ക്കുന്നത്.
Instagram: ഒരു കൈയില്‍  വൈന്‍ ഗ്ലാസ്‌, മറുകൈയില്‍  മൊബൈല്‍,  ശിവനെ മോശമായി ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം,  പരാതി നല്‍കി BJP നേതാവ്

New Delhi: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച്‌  ഇന്‍സ്റ്റഗ്രാമിനെതിരെ (Instagram) പരാതി.  BJP നേതാവ് മനീഷ് സിംഗ് ആണ്  ഡല്‍ഹി പാര്‍ലമെന്‍റ്​ സ്​ട്രീറ്റ്​ പോലീസ്​ സ്റ്റേഷനില്‍  പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കര്‍  കാണപ്പെട്ടത്​.

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം  സ്റ്റിക്കറിലൂടെ   (Instagram)  ശിവനെ (Shivan) മോശമായി ചിത്രീകരിയ്ക്കുകയായിരുന്നു. ഒരു കൈയില്‍  Wine ഗ്ലാസും  മറുകൈയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച് കണ്ണിറുക്കി കാണിക്കുന്ന രീതിയിലാണ്‌ ശിവനെ ചിത്രീകരിച്ചിരിയ്ക്കുന്നത്.  

ഇത്തരത്തില്‍ ഭഗവാന്‍ ശിവനെ മോശമായി  ചിത്രീകരിച്ചതിലൂടെ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​  ചൂണ്ടിക്കാട്ടിയാണ്  BJP നേതാവ് മനീഷ് സിംഗ് പരാതി നല്‍കിയത്.  ഇന്‍സ്റ്റഗ്രാം   (Instagram) സി.ഇ.ഒക്കും മറ്റ്​  ഉദ്യോഗസ്​ഥര്‍ക്കുമെതിരെ പാര്‍ലമെന്‍റ്​ സ്​ട്രീറ്റ്​ പോലീസ്​ സ്റ്റേഷനിലാണ്​ പരാതി നല്‍കിയത്​.

Also Read: ഇൻസ്റ്റഗ്രമിൽ ഓഫ്ലൈനാകണോ? ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ

ഉടനടി ഈ സ്റ്റിക്കറുകള്‍ നീക്കം ചെയ്​തില്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമിന്‍റെ ഓഫീസിന് മുന്‍പില്‍  പ്രതിഷേധ ധര്‍ണ നടത്തുമെന്ന്​ മനീഷ്​ സിംഗ്   സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അധികൃതര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News